കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമിനുള്ള (ഐടെപ്) രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിൽ (എന്‍സിഇടി) പങ്കെടുത്തവര്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഈ മാസം 10 വരെ രജിസ്റ്റര്‍ ചെയ്യാം.
എന്‍സിഇടി സ്കോറിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 14, 15 തീയതികളില്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ബിഎസ്സി ഫിസിക്സ്, സുവോളജി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബികോം ബിഎഡ് എന്നിങ്ങനെ അഞ്ച് പ്രോഗ്രാമുകളാണ് കേരള കേന്ദ്ര സര്‍വകലാശാലയിലുള്ളത്.